KeralaLatest NewsNews

സിനിമയില്‍ തകർത്ത് അഭിനയിച്ച് രമേശ് ചെന്നിത്തല

കായംകുളം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. പുകവലിക്കെതിരായ ഹ്രസ്വചിത്രത്തിലാണ് ചെന്നിത്തല മുഖം കാണിക്കുന്നത്. പക്ഷേ അഭിനയം അത്ര എളുപ്പമല്ലെന്നാണ് അദ്ദേഹം പറയുന്നത്. പതിവുശൈലിയില്‍ കത്തിക്കയറിയപ്പോള്‍ സംവിധായകന്‍ കട്ട് പറഞ്ഞു. ലഹരിക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ സ്ക്രിപ്ടിലുള്ളതിലവസാനിച്ചില്ല കാര്യങ്ങള്‍. പല ഡയലോഗും കൈയ്യില്‍നിന്നിട്ടു.

രമേശ് ചെന്നിത്തല നടനാകുന്നത് ഹരിപ്പാട് സ്വദേശി വിഷ്ണു വി ഗോപാല്‍ സംവിധാനം ചെയ്യുന്ന നിങ്ങളില്‍ ഒരാള്‍ എന്ന പുകയില വിരുദ്ധ ചിത്രത്തിലാണ്. കായംകുളം വലിയഴീക്കലായിരുന്നു ലൊക്കേഷന്‍. വിജയ് ഹൃസ്വചിത്രത്തില്‍ ബാബു ഉള്‍പ്പെടെയുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്. തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റായ വിഷ്ണുവിന്‍റെ ആറാമത്തെ ചിത്രമാണിത്. മേക്കപ്പില്ലാതെ തന്‍റെ റോള്‍ പൂര്‍ത്തിയാക്കി പ്രതിപക്ഷേ നേതാവ് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button