Latest NewsKeralaNews

മണിയുടെ വിശദീകരണം : പ്രതികരണവുമായി കാനം രാജേന്ദ്രന്‍

കോട്ടയം•പൊമ്പിള ഒരുമൈയ്ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന നാടൻ ശൈലിയാണെന്ന മന്ത്രി എം.എം.മണിയുടെ വിശദീകരണം സ്വീകരിക്കണോ എന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

മണിയുടെ പ്രസ്താവനയെക്കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരണം നൽകി കഴിഞ്ഞു. മണി വാക്കുകളിൽ മിതത്വം പാലിക്കണം എന്നുള്ളത് സത്യമാണ്. പൊമ്പിള ഒരുമൈ നടത്തുന്ന സമരം ചാനലുകൾ സൃഷ്ടിച്ചതാണ്. ഈ സമരത്തെ വലിയ സംഭവമായി കാണുന്നില്ല. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. എൽ.ഡി.എഫ് അവസരവാദ മുന്നണിയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം മറുപടി അർഹിക്കാത്തതാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button