Latest NewsGulf

ഇന്ത്യയില്‍ ആഭ്യന്തര സര്‍വ്വീസുമായി ഖത്തര്‍ എയര്‍വേയ്‌സ്

 

ദു​ബാ​യ് : ഇന്ത്യയില്‍ ആഭ്യന്തര സര്‍വ്വീസുമായി ഖത്തര്‍ എയര്‍വേയ്‌സ്. ഖ​ത്ത​ർ എ​ർ​വെ​യ്സ് ഗ്രൂ​പ്പ് സി​ഇ​ഒ അ​ക്ബ​ർ അ​ൽ ബാ​ക്ക​ർ ആണ് ഇക്കാര്യം അറിയിച്ചത്. ദു​ബാ​യി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് എ​യ​ർ​ലൈ​നി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​ത്.

ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന കമ്പനിയുടെ പേ​ര് ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് എ​ന്നാ​യി​രി​ക്കി​ല്ല. തി​ക​ച്ചും ഇ​ന്ത്യ​ൻ പേ​രാ​യി​രി​ക്കും കമ്പനി സ്വീ​ക​രി​ക്കു​ക. എ​ന്നാ​ൽ കമ്പനിയുടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

ഇ​രു​പ​ത് വ​ർ​ഷം കൊ​ണ്ട് ലോ​ക​ത്ത് ത​ന്നെ ശ്ര​ദ്ദേ​യ​മാ​യ എ​യ​ർ​ലൈ​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടി​ച്ച ഖ​ത്ത​ർ എ​ർ​വെ​യ്സ് വ​ണ്‍ വേ​ൾ​ഡി​ൽ എ​ലൈ​റ്റ് മെം​ബ​ർ​ഷി​പ്പു​ള്ള ജി​സി​സി​യി​ൽ നി​ന്നു​ള്ള ഏ​ക വി​മാ​ന കമ്പനി​യാ​ണ്. മേ​യ് മാ​സ​ത്തോ​ടെ ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് വി​മാ​ന​ങ്ങ​ളി​ൽ ബ്രോ​ഡ്ബാ​ന്‍റ് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ന​ൽ​കു​ന്ന ആ​ദ്യ വി​മാ​നകമ്പനി എ​ന്ന സ്ഥാ​ന​വും ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് ഉ​റ​പ്പി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button