Latest NewsNewsIndia

ഡേറ്റ ലയനം; എസ്.ബി.ഐയുടെ ഓൺലൈൻ സേവനങ്ങൾ നാല് ദിവസം തടസപ്പെടും

തിരുവനന്തപുരം: അടുത്ത മാസം നാലു ദിവസം എസ്ബിഐ ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിക്കും. എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിനു പിന്നാലെ മറ്റു നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ ഭാഗമായിട്ടാണ് എസ്ബിഐ ഇടപാടുകൾ സ്തംഭിപ്പിക്കുന്നത്. എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ മേയ് 6, 13, 20, 27 തീയതികളിലാണ് നിശ്ചലമാകുക.

രാത്രി 11.30 മുതൽ പിറ്റേന്നു രാവിലെ ആറു വരെയാണ് ഇടപാടുകൾ സ്തംഭിക്കുക. ഡേറ്റ ലയനം ശനിയാഴ്ച രാത്രി തുടങ്ങി ഞായറാഴ്ച പൂർത്തിയാകുന്നതിനാൽ ശാഖകളിലെ ഇടപാടുകളെ ബാധിക്കില്ല. എസ്ബിടിയെ ആയിരുന്നു അനുബന്ധ ബാങ്കുകളുമായുള്ള ഡേറ്റ സംയോജനത്തിൽ ആദ്യം തിരഞ്ഞെടുത്തത്.

ഇതു വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് എസ്ബിഐ അധികൃതർ വ്യക്തമാക്കി. എസ്ബിഐയുടെയും പഴയ എസ്ബിടിയുടെയും ശാഖകളും എടിഎമ്മുകളും ഇന്നലെ മുതൽ ഒറ്റ ശൃംഖലയിലാണു പ്രവർത്തിക്കുന്നത്. മൊബൈൽ ബാങ്കിങ് സംബന്ധിച്ച പരാതികളുമായി ഇന്നലെ ശാഖകളിൽ ഇടപാടുകാർ എത്തി. ഇവ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button