Latest NewsKerala

എം എം മണി ആള്‍മാറാട്ടം നടത്തി : എ വി താമരാക്ഷന്‍

ആലപ്പുഴ : മന്ത്രി എം എം മണിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍എസ്പി ജനറല്‍ സെക്രട്ടറി എ വി താമരാക്ഷന്‍. എം എം മണി ആള്‍മാറാട്ടം നടത്തിയെന്നാണ് താമരാക്ഷന്റെ ആരോപണം. മന്ത്രി എം.എം മണി നാമനിര്‍ദ്ധേശ പത്രികയില്‍ നല്‍കിയിരിക്കുന്ന പേര് തെറ്റാണെന്നും, സെന്റ് മേരീസ് സ്‌ക്കൂളില്‍ പഠിച്ചുവെന്നാണ് മണി പറയുന്നത്. എന്നാല്‍ അവിടെ പഠിച്ചിട്ടില്ലായൊണ്് താന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെന്നും ഇതിന്റെ രേഖകള്‍ വരുന്ന ദിവസങ്ങളില്‍ താന്‍ പുറത്ത് വിടുമെന്നും താമരാക്ഷന്‍ പറയുന്നു.

മണിയുടെ പേര് എം.എം ശിവരാമന്‍ എന്നാണ്. അഞ്ചാം ക്ലാസ് വരെ പഠിച്ചുവെന്നാണ് മണി നല്‍കിയ രേഖ. ശിവരാമന്‍ പഠിച്ചത് നാലാം ക്ലാസ് വരെയാണെന്നും താമരാക്ഷന്‍ പറയുന്നു. പഠിച്ചത് ഒരു വായനശാലാ സ്‌ക്കൂളിലാണെന്നും താന്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായെന്നും താമരാക്ഷന്‍ പറഞ്ഞു. എം.എം രാഘവന്‍ എം.എം മണിയായതെങ്ങനെയാണന്ന് അറിയണമെന്നും താമരാക്ഷന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button