Latest NewsIndia

തോൽവിയിൽ ഷീ​ല ദീ​ക്ഷിത്തിന് കോൺഗ്രസ്സുകാരോട് പറയുവാനുള്ളത്

ന്യൂ ഡൽഹി : ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനുണ്ടായ കനത്ത തോൽ‌വിയിൽ പാർട്ടിക്ക് ഉപദേശവുമായി മു​തി​ർ​ന്ന നേ​താ​വും, ​ഡൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യുമായ ഷീ​ല ദീ​ക്ഷി​ത്. ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്തായതിനാൽ ഇത് വി​നീ​ത​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഷീ​ല ദീ​ക്ഷി​ത് പറഞ്ഞു.  ഓ​രോ സ​മ​യ​വും പരാജയപ്പെടുമ്പോൾ ഓ​രോ കാ​ര്യ​ങ്ങ​ൾ പു​തു​താ​യി പ​ഠി​ക്കു​ന്നു. ഇ​ത് മോ​ദി പ്ര​ഭാ​വ​മ​ല്ല, ബി​ജെ​പി ത​രം​ഗ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ താ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല എന്നും പാ​ർ‌​ട്ടി ത​ന്നെ പ്ര​ചാ​ര​ണ​ത്തി​ന് വി​ളി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് എ​ത്താ​തി​രു​ന്ന​തെ​ന്നും ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button