KeralaNews

വിമാനത്തില്‍ വെച്ച് പൈലറ്റ് സ്ത്രീയെ അധിക്ഷേപിച്ചതായി ഹർഭജൻ സിങ്

മുംബൈ: ജെറ്റ് എയർവെയ്‌സിലെ പൈലറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയെ അധിക്ഷേപിച്ചതായി ഹർഭജൻ സിങ്. വി​മാ​ന​ത്തി​ലെ ര​ണ്ടു യാ​ത്ര​ക്കാ​ർ​ക്കെ​തി​രെ ബ​ൺ​ഡ് ഹോ​സ്‌​ലി​ൻ എ​ന്ന പൈ​ല​റ്റാ​ണ് അധിക്ഷേപിച്ചതെന്ന് ഹർഭജൻ സിങ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഭിന്നശേഷിക്കാരനായൊരാളെ തെറിവിളിക്കുകയും ചെയ്തതായും ഹര്‍ഭജന്‍ സിംഗ് ആരോപിച്ചു. കുറ്റക്കാരനെതിരെ നടപടിയെടുക്കണമെന്നും ഹർഭജൻ സിങ് വ്യക്തമാക്കി.

ഈ ​മാ​സം മൂ​ന്നി​ന് ഛണ്ഡി​ഗ​ഡ്- മും​ബൈ ജെ​റ്റ് എ​യ​ര്‍​വെയ്​സ് വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ല്‍​ചെ​യ​റി​ല്‍ ക​ഴി​യു​ന്ന സു​ഹൃ​ത്തു​മൊ​ത്ത് പൂ​ജ ഗു​ജ്‌​റാ​ള്‍ എ​ന്ന യു​വ​തി വി​മാ​ന​ത്തി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ​പ്പോ​ൾ പിടിച്ചുതള്ളുകയും ആക്ഷേപിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ന​മ്മു​ടെ രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കാ​നും അം​ഗീ​ക​രി​ക്കാ​നു​മാ​വി​ല്ലെ​ന്നും ഹർഭജൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button