Latest NewsNewsIndia

മാവോയിസ്റ്റുകളെ നിലയ്ക്കു നിർത്താനുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ നേരിടുന്നതിന് കേന്ദ്രം പുതിയ നയം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകാൻ സുരക്ഷാ സേനകൾക്ക് സർക്കാർ നിർദേശം നൽകി. വരും ആഴ്ചകളില്‍ അതിന്റെ ഫലം മനസ്സിലാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി. 25 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ സുഖ്മയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം സിആർപിഎഫിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ കഴിഞ്ഞ ദിവസമുണ്ടായതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സുക്മ ജില്ലയില്‍ മാവോവാദി വെടിവെപ്പില്‍ 25 സി.ആര്‍.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. തീവ്രവാദത്തെ നേരിടാനുള്ള വഴികള്‍ ആലോചിക്കാന്‍ മാവോവാദി ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളുടെ യോഗം മേയ് എട്ടിന് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ നക്‌സല്‍ ബാധിതമായ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും.

ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ല. വരുംദിവസങ്ങളില്‍ മാവോവാദി ഓപറേഷനുകള്‍ കൂടുതല്‍ ശക്തമായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സുക്മയിലെ നക്‌സല്‍ ബാധിതമായ മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനവും സേനസാന്നിധ്യവും ശക്തിപ്പെടുത്താനാണ് തങ്ങളുടെ തീരുമാനമെന്നും രമണ്‍ സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button