NewsGulf

കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഫ്ലാറ്റിൽ സൂക്ഷിച്ച യുവാവിനെ ദുബായിൽ അറസ്റ്റ് ചെയ്‌തു

ദുബായ്: കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഫ്ലാറ്റിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. ഏപ്രിൽ 16 ന് വിയറ്റ്നാം സ്വദേശിയായ യുവതിയെ കാണാതായെന്ന പരാതിയെ തുടർന്ന് 18ന് പോലീസ് യുവതിയുടെ ഫ്ലാറ്റിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ പിന്നീട് യുവതിയുടെ കാമുകൻ തന്നെയാണ് കൊലപാതകിയെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. മൃതദേഹം കണ്ടെത്തി മൂന്ന് മണിക്കൂറുകൾക്കുള്ളി തന്നെ കൊലപാതകിയെ കണ്ടെത്താൻ ദുബായ് പോലീസിന് കഴിഞ്ഞു.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഏപ്രിൽ 13 ന് യുവാവ് പെൺകുട്ടിയെ കാണാൻ എത്തുകയും പ്രണയബന്ധം അവസാനിപ്പിക്കാൻ യുവതി ആവശ്യപ്പെടുകയും ചെയ്‌തു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചതും പിന്നീട് കൊലപാതകത്തിൽ കലാശിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button