KeralaLatest NewsNews

മണിയുടെ പ്രസംഗം വളച്ചൊടിച്ചു : വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : മൂന്നാറിൽ സമരം ചെയ്യുന്നവർക്കെതിരെ അനാവശ്യ കേസ് എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് തടഞ്ഞതിനും പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ മന്ത്രി എം എം മണിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും സഭയിൽ മുഖ്യമന്ത്രി പറഞ്ഞു.

മണി പറയാത്ത കാര്യത്തിനാണ് സമരം ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന് ജനപിന്തുണയില്ലെന്നും മണി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇനി ചർച്ച ആവിശ്യം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button