Latest NewsFootballSports

ദേ​ശീ​യ സ​ബ് ജൂ​നി​യ​ര്‍ ഫുട്ബോള്‍ ; കേരളത്തിന് നിരാശ

കോഴിക്കോട് : ദേ​ശീ​യ സ​ബ് ജൂ​നി​യ​ര്‍ ഫുട്ബോള്‍ കേരളത്തിന് നിരാശ. ചാമ്പ്യൻ​ഷി​പ്പി​ല്‍ ഫൈ​ന​ലിൽ കടക്കാനാകാതെ കേ​ര​ള​വും നി​ല​വി​ലെ ചാം​പ്യ​ന്‍​മാ​രാ​യ ബം​ഗാ​ളും മത്സരത്തിൽ നിന്നും പുറത്തായി. നി​ശ്ചി​ത​സ​മ​യ​ത്ത് മേ​ഘാ​ല​യയും കേരളവും ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ലാ​യി​രു​ന്നു. എന്നാൽ അധിക സമയത്ത് മേ​ഘാ​ല​യ ഗോൾ നേടിയതോടെയാണ് കേരളത്തിന്റെ ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചത്. അ​ധി​സ​മ​യ​ത്തി​ന്‍റെ നാ​ലാം മി​നു​ട്ടി​ല്‍ മേ​ഘാ​ല​​യു​ടെ  ബാ​ങ്കി​സ​ണാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

വെള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ മേ​ഘാ​ല​യ​യും മി​സോ​റ​മുമായിരിക്കും ഏറ്റുമുട്ടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button