Latest NewsIndia

കാര്‍ഷിക വരുമാനത്തില്‍ നികുതി എന്ന അഭ്യൂഹങ്ങള്‍ക്ക് ജെയ്റ്റ്‌ലിയുടെ വിശദീകരണം

ന്യൂ​ഡ​ൽ​ഹി : കാര്‍ഷിക വരുമാനത്തില്‍ നികുതി എന്ന അഭ്യൂഹങ്ങള്‍ക്ക് ജെയ്റ്റ്‌ലിയുടെ വിശദീകരണം. കാ​ർ​ഷി​ക വ​രു​മാ​ന​ത്തി​നു നി​കു​തി​യേ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​ന് പ​ദ്ധ​തി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ൽ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഭ​ര​ണ​ഘ​ട​ന അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കാ​ർ​ഷി​ക വ​രു​മാ​ന​ത്തി​നു നി​കു​തി​യേ​ർ​പ്പെ​ടു​ത്താ​ൻ നി​തി ആ​യോ​ഗ് കേ​ന്ദ്ര​ത്തി​നു ശി​പാ​ർ​ശ ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും നി​കു​തി സമ്പ്രദായത്തിന് പു​റ​ത്താ​ണ്. സ​ർ​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളി​ലൂ​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​കു​ന്പോ​ൾ കാ​ർ​ഷി​ക​മേ​ഖ​ല നി​കു​തി ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​കേ​ണ്ട​തു​ണ്ടെ​ന്ന് ആ​യോ​ഗ് ക​രു​തു​ന്നു.

ആ​യോ​ഗി​ന്‍റെ ക​ർ​മ​പ​രി​പാ​ടി​യി​ൽ കാ​ർ​ഷി​ക വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​ണ്ട്. രാ​ജ്യ​ത്തെ ഗ്രാ​മീ​ണ മേ​ഖ​ല​യെ​ക്കൂ​ടി നി​കു​തി​ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു നീ​തി ആ​യോ​ഗി​ന്‍റെ ശി​പാ​ർ​ശ. ന​ഗ​ര​മേ​ഖ​ല​ക​ളി​ൽ നി​കു​തി ഈ​ടാ​ക്കു​ന്ന​തി​നു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ൾ ത​ന്നെ ഗ്രാ​മ​ങ്ങ​ളി​ലും ബാ​ധ​ക​മാ​ക്കാ​മെ​ന്നാ​ണ് ആ​യോ​ഗി​ന്‍റെ പ്രാ​ഥ​മി​കാ​ഭി​പ്രാ​യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button