Latest NewsNewsIndia

പീഡനക്കേസില്‍ ഗായകനെയും സഹോദരനെയും വെറുതെ വിട്ടു

മുംബൈ: പീഡനക്കേസില്‍ ഗായകനെ വെറുതെ വിട്ടു. ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരിയെയാണ് കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടത്. മുന്‍ കാമുകിയെ പീഡിപ്പിച്ചെന്ന കേസിലാണ് തിവാരിക്ക് അനുകൂല വിധിയുണ്ടായിരിക്കുന്നത്.

ഈ കേസില്‍ തിവാരിയുടെ സഹോദരനും പ്രതിയായിരുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു തിവാരിയുടെ സഹോദരന്‍ അങ്കൂറിനെതിരെയുള്ള കേസ്. ഇയാളെയും സെഷന്‍സ് കോടതി വെറുതെവിട്ടു.

2012 ഒക്ടോബര്‍ മുതല്‍ 2013 ഡിസംബര്‍വരെയുള്ള കാലഘട്ടത്തില്‍ മുന്‍ കാമുകിയെ വിവിധ ഇടങ്ങളില്‍പീഡിപ്പിച്ചതായാണ് പരാതി. 2014 മെയ് മാസത്തില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കിതിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button