KeralaLatest NewsNews

മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രവര്‍ത്തനശൈലിയെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ പി. സദാശിവം. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ നടപടികള്‍ക്കിടെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ശാന്തമായും ലളിതമായുമാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. നിയമസഭാംഗങ്ങളെ ശാന്തമായി കേള്‍ക്കാനും ചോദ്യങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള മറുപടിയുമാണ് നല്‍കുന്നത്. ഇത് മാതൃകാപരമായ നടപടിയാണ്. ടി.വിയില്‍ കൃത്യമായി നിയമസഭാനടപടികള്‍ വീക്ഷിച്ചശേഷമാണ് ഈ അഭിപ്രായം പറയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൊതുപ്രശ്‌നങ്ങളില്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കളുടെ സഹകരണവും പ്രശംസനീയമാണ്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായിരുന്ന സമയത്തും മരണപ്പെട്ട സമയത്തും ഈ ഒരുമ കാരണമാണ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മുന്‍മുഖ്യമന്ത്രിക്കും ഒരുമിച്ച് സന്ദര്‍ശിക്കാനായത്. മുഖ്യമന്ത്രി വളരെ താത്പര്യപൂര്‍വമാണ് ഇത്തരം പൊതുകാര്യങ്ങളില്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ തമ്മില്‍ ബഹുമാനവും ഐക്യവും കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button