Latest NewsNewsIndia

ഇമാന്റെ ഇനിയുള്ള ചികിത്സ അബുദാബിൽ

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിതയുടെ ചികിത്സ ഇനി അബുദാബിയിൽ. വണ്ണം കുറയ്ക്കാന്‍ ഈജിപ്തില്‍നിന്നെത്തിയ ഇമാന്‍ അഹമ്മദിന്റെ തുടര്‍ ചികില്‍സ ഇനി അബുദാബിയിലെ മലയാളി ഡോക്ടറുടെ ആശുപത്രിയിലാണ്. ഇമാനെ ഡോ. ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി എസ്. ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. മുംബൈയിലെ ആശുപത്രിയിൽ ഇമാന്റെ ചികിത്സ വിവാദമായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ആശുപത്രി മാറ്റം.

വി.പി. എസ്. ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ നേരത്തെ ചികില്‍സാ വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോഴത്ത അവസ്ഥയില്‍ ചികില്‍സ അബുദാബിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുമാണ് ബന്ധുക്കളുടെ നിലപാട്. തുടര്‍ന്ന് അബുദാബിയില്‍നിന്നെത്തിയ ഡോക്ടര്‍മാര്‍ മുംബൈയിലെ സൈഫി ആശുപത്രിയില്‍ ഇമാനെ പരിശോധിച്ചു.

ഇമാന്‍ അഹമ്മദിനു ചികില്‍സ നടത്തിയ മുംബൈ സൈഫി ആശുപത്രി വ്യാജവാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണെന്ന് ഇമാന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ശരീരഭാരം പകുതിയോളം കുറഞ്ഞെന്നും ഇനി നാട്ടിലേക്ക് കൊണ്ടു പോകാം എന്നുമുള്ള ആശുപത്രി അധികൃതരുടെ നിലപാട് തട്ടിപ്പാണെന്നാണ് ഇമാന്റെ സഹോദരി ഷൈമയുടെ ആരോപണം.

സൈഫി ആശുപത്രിയിലെ ബാരിയാട്രിക് വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ഡോ. അപര്‍ണ ഗോവില്‍ ഭാസ്‌കര്‍ ഇമാൻറെ ആരോഗ്യസ്ഥിതി അബുദാബിയില്‍നിന്നെത്തിയ സംഘത്തെ ധരിപ്പിച്ചതായി പറഞ്ഞു. ഇമാന്റെ ഇപ്പോഴത്തെ ശരീരഭാരം 171 കിലോ ആണെന്നും നേരത്തെയുണ്ടായ പക്ഷാഘാതത്തിനാണ് ഇനി ചികില്‍സ നല്‍കേണ്ടതെന്നും ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫസല്‍ ലഖ്ഡാവാല അവകാശപ്പെടുമ്പോള്‍ ആരോഗ്യനില കൂടുതല്‍ ഗുരുതരമായിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു. സംസാരിക്കാനോ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയിലുള്ള ഇമാന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്നാണ് ഇമാന്റെ മാതാവ് തനാ മുഹമ്മദിന്റെ അപേക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button