CricketLatest NewsSports

ഉ​ത്ത​പ്പയുടെയും ഗം​ഭീ​റിന്റെയും മികച്ച പ്രകടനത്തിൽ കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം

പൂനൈ : ഉ​ത്ത​പ്പയുടെയും ഗം​ഭീ​റിന്റെയും മികച്ച പ്രകടനത്തിൽ റൈ​സിം​ഗ് പൂനൈ സൂ​പ്പ​ർ ജ​യ​ന്‍റി​നെതിരെ കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പൂനൈ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈ​റ്റ് റൈ​ഡേ​ഴ്സ് 11 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ 3 വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്.

റോ​ബി​ൻ ഉ​ത്ത​പ്പ(47 പ​ന്തി​ൽ 87), നാ​യ​ക​ൻ ഗൗ​തം ഗം​ഭീ​ർ(46 പ​ന്തി​ൽ 62) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​നമാണ് കൊൽക്കത്തയെ വിജയത്തിലേക്ക് എത്തിച്ചത്. നിലവിലെ ജയത്തോടെ നൈ​റ്റ് റൈ​ഡേ​ഴ്സ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാനം കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button