Latest NewsIndia

അസാധു നോട്ടുകളില്‍ നിന്ന് ഉപകാരപ്രദമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങി എന്‍.ഐ.ഡി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി : അസാധു നോട്ടുകളില്‍ നിന്ന് ഉപകാരപ്രദമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങി എന്‍.ഐ.ഡി വിദ്യാര്‍ഥികള്‍. പാഴ് വസ്തുക്കളില്‍ നിന്ന് ഉപയോഗപ്രധമായ വസ്തുക്കള്‍ നിര്‍മിക്കുന്ന മത്സരത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ വിദ്യാര്‍ഥികള്‍ നോട്ടുകളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി 200 കിലോ 1000, 500 അസാധു നോട്ടുകള്‍ റിസര്‍വ് ബാങ്ക് എന്‍ഐഡിക്ക് കൈമാറി.

ഞങ്ങള്‍ ഇത് ദുരുപയോഗം ചെയ്യില്ല എന്ന് സര്‍ക്കാരിന് അറിയാമെന്ന് എന്‍ഐഡി ഫര്‍ണിച്ചര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈന്‍ വിഭാഗം കേര്‍ഡിനേറ്റര്‍ പറഞ്ഞു. ഇതില്‍ നിന്ന് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന എന്തെങ്കിലും നിര്‍മിക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്താണ് നിര്‍മിക്കുന്നത് എന്നത് സംബന്ധിച്ച് അന്തിമ രൂപത്തില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ഡിസൈനുകള്‍ നിര്‍മിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം, 75,000, 50,000 എന്നിങ്ങനെ സമ്മാനം ലഭിക്കും. നശിപ്പിക്കപ്പെട്ട നോട്ടകള്‍ ഇപ്പോള്‍ നുറുക്കിയ അവസ്ഥയിലാണ്. ഈ നോട്ടുകളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button