Latest NewsNewsTechnology

ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ ഉണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ

സ്മാര്‍ട്ട്‌ഫോണുകള്‍ സാര്‍വത്രികമായതോടെ അശ്ലീല ചിത്രങ്ങളുടെ വ്യാപനവും വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. വാട്സ് ആപ്പ് മുതലായ മാദ്ധ്യമങ്ങളിലൂടെ അവ വേഗം കുട്ടികളുടെ ഉള്‍പ്പടെയുള്ളവരുടെ കൈവശം എത്തിപ്പെടുന്നു. വൈകൃതങ്ങള്‍ നിറഞ്ഞ ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളുടെ കൈവശം എത്തിച്ചേരുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അത് കണ്ടെത്തിയാല്‍ വേഗം അവരെ തിരുത്താന്‍ കഴിയും. പക്ഷെ, ഇക്കാര്യം പലപ്പോഴും പ്രായോഗികമാകാറില്ല. എന്നാല്‍ ഇതിനു പ്രതിവിധി വന്നു കഴിഞ്ഞു. കുട്ടികള്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയോ എടുക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന ഒരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് യിപ്പോ ടെക്‌നോളജീസ് എന്ന കമ്പനി.

ഗാലറി ഗാര്‍ഡിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷന്‍ കുട്ടികള്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ എടുക്കുകയോ കാണുകയോ ചെയ്താല്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കും.കുട്ടികളുടെ ഫോണില്‍ എടുക്കുന്ന എല്ലാ ഫോട്ടോയും ആപ്പ് സ്‌കാന്‍ ചെയ്യും ഇതില്‍ അശ്ലീല ഫോട്ടോകള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ എത്തും. ആപ്ലിക്കേഷന്‍ അവാസാനവട്ട ഒരുക്കത്തിലാണെന്നും ഉടന്‍ തന്നെ പ്ലേസ്‌റ്റോറില്‍ ലഭ്യമാകുമെന്നും യിപ്പോ അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണില്‍ ഗാര്‍ഡിയന്‍ ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്ത ശേഷം ഫോണുകള്‍ തമ്മില്‍ ബന്ധിപ്പിച്ചാല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button