Latest NewsGulf

യുഎഇയില്‍ വീണ്ടും മഴ പെയ്യാന്‍ പോകുന്നുവെന്ന അറിയിപ്പുമായി അധികൃതര്‍

ദുബായ്: യുഎഇയില്‍ ഇന്നോ നാളെയോ മഴ പെയ്യുമെന്ന് അധികൃതര്‍. മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് ഈ ആഴ്ച നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. ചില പ്രദേശങ്ങളില്‍ മഞ്ഞുമലകള്‍ പ്രത്യക്ഷപ്പെട്ടെന്നാണ് വിവരം.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടതിനാല്‍ ജാഗ്രത പാലിക്കണമെന്ന്് എന്‍സിഎംഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചില തീരപ്രദേശങ്ങളില്‍ രാവിലെയും രാത്രിയും ഈര്‍പ്പം വര്‍ദ്ധിക്കുന്നുണ്ട്. ഇത്തരം ഇടങ്ങളില്‍ മൂടല്‍മഞ്ഞ് കൂടുതലായി കാണുന്നുണ്ട്. ഇത് ആപത്തിനും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

എന്നാല്‍, ചില പ്രദേശങ്ങളില്‍ നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും ഈ കാലാവസ്ഥ തുടരുമെന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button