KeralaLatest NewsNews

പിണറായി വിജയൻ പ്രധാനമന്ത്രിയല്ല; സെൻകുമാർ വിഷയത്തിൽ പിണറായി സർക്കാരിനെ വിമർശിച്ച് അപ്പുക്കുട്ടൻ വള്ളിക്കുന്ന്

ടി.പി സെൻകുമാർ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനോടുള്ള പിണറായി സർക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ഇടതുപക്ഷ ചിന്തകനും മാധ്യമപ്രവർത്തകനുമായ അപ്പുകുട്ടൻ വള്ളിക്കുന്ന്. അദ്ദേഹത്തിൽ ബ്ലോഗെഴുത്തിലാണ് പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പരമോന്നത കോടതികളും, കേരള മുഖ്യമന്ത്രിയും എന്ന തലക്കെട്ടിലാണ് ലേഖനം.

സർക്കാർ സ്വീകരിക്കുന്ന നിയമപരമായ കാര്യങ്ങൾ പരിശോധിക്കാനുള്ള അവകാശം സുപ്രീം കോടതിക്കുണ്ടെന്നതും നിയമപരമായി ചെയ്യാൻ കഴിയുന്ന നടപടികൾ സർക്കാർ കൈകൊള്ളുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അളന്നു തൂക്കിയുള്ള ആ വാക്കുകളിലെ സന്ദേശം അദ്ദേഹത്തെ അടുത്തറിയുന്നവരെ ആശങ്കപ്പെടുത്തുന്നതായിരുന്നു.

സുപ്രീം കോടതിവിധിയെ നിയമപരമായ പഴുതുകൾ ഉപയോഗിച്ച് പരാജയപെടുത്തുമോ എന്ന ആശങ്ക അവർക്കുണ്ടായതിൽ തെറ്റുപറയാനാകില്ല. സർക്കാരിനെ തൊപ്പിയടിയിച്ച ഡി.ജി.പിയോട് അതത്ര എളുപ്പത്തിൽ സമരസപ്പെടുത്തുന്ന ആളല്ല മുഖ്യമന്ത്രിയെന്നാണ് അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ വിലയിരുത്തൽ. താൻ തീരുമാനിക്കുന്നതും ചെയ്യുന്നതും ശരിയെന്നും മാത്രം വിശ്വസിക്കുന്ന ഒരു ഏകാധിപതി മുഖ്യമന്ത്രിയായ പിണറായിയിൽ കുടിപ്പാർക്കുണ്ടന്നതാണ് പ്രശ്നമെന്ന് അദ്ദേഹം വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button