CricketLatest NewsNewsSports

1983 എന്ന മലയാളം സിനിമ ജീവിതത്തില്‍ വന്നാല്‍ എങ്ങനെ ഉണ്ടാവും….യുവരാജിനെ പൊട്ടിച്ചിരിപ്പിച്ച ഹസലിന്റെ ഉത്തരം…വീഡിയോ കാണാം

ക്രിക്കറ്റ് ലോകത്തെ സെലിബ്രിറ്റി താരദമ്പതികളാണ് യുവരാജും ഹസല്‍ കീച്ചും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം .ക്രിക്കറ്റിലുളള അല്‍പജ്ഞാനം പലപ്പോഴും ഹസല്‍ കീച്ചിനെ കുഴപ്പത്തില്‍ ചാടിക്കാറുണ്ട്. യുവരാജുമായുളള പ്രേമം തുടങ്ങിയതിന് ശേഷമാണ് ഇംഗ്ലീഷുകാരിയായ ഹസല്‍ കീച്ച് ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയത് തന്നെ.

പ്രമുഖ ഐപിഎല്‍ അവതാരകന്‍ ഗൗരവ് കപൂറിന്റെ ‘ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ എന്ന ടെലിവിഷന്‍ പരുപാടിയിലാണ് ഹസലിന്റെ ഈ അല്‍പജ്ഞാനം കുഴപ്പത്തില്‍ ചാടിച്ചത്. ഇംഗ്ലണ്ടിനെതിരെയാണ് യുവരാജ് ഒരോവറില്‍ ആറ് സിക്‌സ് നേടിയതെന്ന അവതാരകന്‍ ഗൗരവ് കപൂര്‍ പറഞ്ഞപ്പോള്‍ വളരെ അത്ഭുതത്തോടെയാണ് ഹസല്‍ കീച്ച് കേട്ടത്. ഹസല്‍ കീച്ചിനെ സംബന്ധിച്ച് അതൊരു പുതിയ അറിവായിരുന്നു.

എന്നാല്‍ യുവരാജിനെ ഒരു ഇംഗ്ലീഷ് താരം ഒരോവറില്‍ അഞ്ച് സിക്‌സ് പറത്തിയതിനെ കുറിച്ചായി കപൂറിന്റെ അടുത്ത ചോദ്യം. ദിമിത്രി മസ്‌കരനാസ് യുവരാജിനെ അഞ്ച് സിക്‌സ് പറത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആരായിരുന്നു ബാറ്റ് ചെയ്തത് എന്നയിരുന്നു കപൂര്‍ ചോദിച്ചത്. ഉടന്‍ തന്നെ ഹസല്‍ കീച്ച് പറഞ്ഞ ഉത്തരം മുഹമ്മദ് കൈഫ് എന്നായിരുന്നു.

ഹസലിന്റെ മറുപടി കേട്ട് ഫ്‌ളോര്‍ മുഴുവനും പൊട്ടിച്ചിരിച്ചു.യുവരാജിന് ചിരി സഹിക്കാനായില്ല. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനെതിരെ മറ്റൊരു ഇന്ത്യന്‍ താരം പന്തെറിയാന്‍ കഴിയില്ലെന്ന് പോലും ഹസല്‍ കീച്ചിന് അറിയില്ലായിരുന്നു. മുഹമ്മദ് കൈഫ് ഇന്ത്യന്‍ താരവും ദിമിത്രി ഇംഗ്ലീഷ് താരവുമാണെന്ന് അറിയാത്തതാണ് ഹസല്‍ കീച്ചിന് വിനയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button