Latest NewsNewsInternational

ഒത്തുപിടിച്ചാൽ മലയും പോരും; ചെളിയിലാണ്ട ബസ് വടംവച്ചു വലിച്ച് പുറത്തെടുക്കുന്ന വിദ്യാർഥിനികൾ

മണിപ്പൂർ: ഒത്തുപിടിച്ചാൽ മലയും പോരും എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മണിപ്പൂരിലുള്ള ഒരു സംഘം വിദ്യാർഥിനികൾ. ചെളിയിലാണ്ടുപോയ ബസിനെ ഇവർ വടംവച്ചു വലിച്ച് പുറത്തെടുത്തു.
 
മണിപ്പൂരിലെ ഒരു സ്കൂളിൽ നിന്ന് വിദോദയാത്രയ്ക്ക് പോകുന്ന വഴിയാണ് ബസ് ചെളിക്കുണ്ടിൽ അകപ്പെട്ടത്. ബസ് ഡ്രൈവർ ചെളിക്കുണ്ടിൽ നിന്നും ബസിനെ പുറത്തെടുക്കാൻ വളരെയേറെ പ്രയത്‌നിച്ചെങ്കിലും ഫലമുണ്ടായില്ല.
 
ഒടുവിലാണ് ഈ വിദ്യാർഥിനികൾ ഒത്തുചേർന്ന് വടം ഉപയോഗിച്ച് ബസ് പുറത്തെടുത്തത്. വിദ്യാർഥിനികൾ ബസ് വലിച്ച് പുറത്തെടുക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button