Latest NewsNewsInternational

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പത്ത് നിയമങ്ങള്‍ നിര്‍ബന്ധമാക്കി സൗദിമന്ത്രാലയം

റിയാദ് : ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പത്ത് നിയമങ്ങള്‍ നിര്‍ബന്ധമാക്കി സൗദി മന്ത്രാലയം. സൗദിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിചിത്രമായ ഹെയര്‍ കട്ടിങ് നടത്തുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയിരിയ്ക്കുന്നത്. . ജീവനക്കാരുടെ വേഷവിധാനവുമായി ബന്ധപ്പെട്ട പൊതുവ്യവസ്ഥകള്‍ പാലിക്കുമെന്ന് ഉറപ്പു നല്‍കുന്ന രേഖയില്‍ ജീവനക്കാര്‍ ഒപ്പുവയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്ത് വ്യവസ്ഥകളാണ് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് ബാധകമാക്കിയിരിക്കുന്നത്. മാന്യമായ വസ്ത്രം ധരിക്കണം. സുതാര്യമല്ലാത്തതും എംബ്രോയ്ഡറി വര്‍ക്കുകള്‍ ഇല്ലാത്തതുമായ വസ്ത്രം ഉപയോഗിച്ച് തലമുടി ഉള്‍പ്പെടെ പൂര്‍ണ്ണമായും മറച്ചിരിക്കണം. സുതാര്യവും ഇറുകിയതുമായ വസ്ത്രം ധരിക്കാന്‍ പാടില്ല.

പുരുഷ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള എട്ട് വ്യവസ്ഥകളില്‍ സുതാര്യവും ഇറുകിയതും തുറന്നതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നും നിര്‍ദേശം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button