WomenLife Style

യൂറിനറി ഇൻഫെക്ഷൻ; പ്രതിവിധികൾ

വേനല്‍ച്ചൂട്‌ കൂടുകയാണ്‌. ശരീരത്തിന്‌ കൂടുതല്‍ വെള്ളം വേണ്ട സമയമാണിത്‌. ശരീരത്തിലെ വെള്ളത്തിന്റെ അളവ്‌ കുറയുന്നത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കാം. ശരീരത്തില്‍ വെള്ളത്തിന്റെ അളവ്‌ കുറയുന്നതുമൂലമുണ്ടാകുന്ന രോഗമാണ്‌ യൂറിനറി ഇന്‍ഫെക്ഷന്‍. യൂറിനറി ഇന്‍ഫക്ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. പ്രജനന നാളിയില്‍ അണുബാധയുണ്ടായാല്‍ യൂറിനറി ഇൻഫക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. യൂറിനറി ഇന്‍ഫക്ഷന്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുകയാണ്. ഒരു ദിവസം എട്ടോ പത്തോ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

ബാക്ടീരിയ, വൈറസ്, പ്രൊട്ടോസോവ എന്നിവമൂലം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രജനന നാളിയില്‍ അണുബാധയുണ്ടാകുന്നു. ജനനേന്ദ്രിയത്തിന്റെ നടുഭാഗത്തോ, തുടയിടുക്കിലോ ചൊറിച്ചില്‍ അനുഭവപ്പെട്ടാൽ ഒരു ഡോക്ടറെ കാണാന്‍ മടിക്കരുത്. അല്ലാത്തപക്ഷം അണുബാധ ഗുരുതരമാവുകയും ഗര്‍ഭാശയം വരെ ബാധിക്കുകയും ചെയ്യാം. വന്ധ്യതയ്ക്ക് ഇത് കാരണമാകും.

അണുബാധ ഒഴിവാക്കാനായി വൃത്തിയുള്ള കോട്ടണ്‍ അടിവസ്ത്രം ധരിക്കണം. മൂത്രമൊഴിച്ച ശേഷം ഗുഹ്യഭാഗം ശുദ്ധജലമുപയോഗിച്ച്‌ വ്യത്തിയാക്കണം.സാനിട്ടറി നാപ്‌കിന്‍ യഥാസമയം മാറുക,
ഉപയോഗിച്ച നാപ്കിന്‍ വീണ്ടും ഉപയോഗിക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button