Latest NewsGulf

സ്വന്തം പേരില്‍ ഫോണ്ടുമായ് ദുബായ്

ദുബായ് : സ്വന്തം പേരില്‍ ഫോണ്ടുമായി ദുബായ്. ദുബായ് ഫോണ്ട് എന്ന പേരില്‍ മൈക്രോസോഫ്റ്റ് നിര്‍മിച്ച ഫോണ്ട് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഒരു നഗരത്തിന്റെ പേരില്‍ തയാറാക്കുന്ന ആദ്യ ഫോണ്ടാണിത്. ‘സ്വയം പ്രകടിപ്പിക്കുക’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ ഫോണ്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ഫോണ്ട് ഉപയോഗിക്കണമെന്നു ഷെയ്ഖ് ഹംദാന്‍ നിര്‍ദേശം നല്‍കി.

ദുബായ് ഫോണ്ടില്‍ ഹിന്ദി ഉള്‍പ്പെടുന്നില്ലെങ്കിലും രൂപകല്‍പന ചെയ്യാന്‍ സാങ്കേതികമായി തടസ്സമില്ലെന്നു ഫോണ്ട് രൂപകല്‍പന ചെയ്ത ഡോ.നാദിന്‍ ഷഹീന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാല്‍ രൂപകല്‍പനയ്ക്കു തടസ്സമില്ലെന്നും അവര്‍ അറിയിച്ചു. ഈ രംഗത്തെ പ്രമുഖ രാജ്യാന്തര ഏജന്‍സിയായ മോണോടൈപ്പില്‍ ഡയറക്ടറായ ലബനന്‍ സ്വദേശി ഷഹീന്റെ നേതൃത്വത്തിലുള്ള സംഘമാണു ദുബായ് ഫോണ്ട് രൂപകല്‍പന ചെയ്തത്. ഒന്നരവര്‍ഷത്തെ പ്രയത്‌നഫലമാണു ഫോണ്ട്. ഇരുപതോളം പേരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍: www.dubaifont.com.

അറബിക്, ലാറ്റിന്‍ ലിപികളിലുള്ള ഫോണ്ട് ഇംഗ്ലിഷ് ഉള്‍പ്പെടെ മൈക്രോസോഫ്റ്റ് ഓഫിസ് 365 വഴി രാജ്യാന്തരതലത്തില്‍ 10 കോടി ജനങ്ങള്‍ക്ക് 23 ഭാഷകളില്‍ ഉപയോഗിക്കാനാകും. സ്വയം പ്രകടിപ്പിക്കാനും വായന വളര്‍ത്താനും ലക്ഷ്യമിട്ടാണു പുതിയ സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്. അറബിക്, ലാറ്റിന്‍ ലിപികള്‍ തമ്മിലുള്ള അന്തരം പരമാവധി കുറയ്ക്കാനും ഇവരുടെ രൂപകല്‍പന വഴി കഴിഞ്ഞു. യുഎഇ ജനങ്ങളുടെ തുറന്ന മനോഭാവവും ഐക്യവുമാണു ഫോണ്ടിന്റെ രൂപകല്‍പനയ്ക്കു പ്രചോദനമായതെന്ന് അവര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button