കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. പി ടി തോമസിന്റെ അടിയന്തിര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സഭയിൽ ഇങ്ങനെ പറഞ്ഞത്.
വാര്‍ക്ക കമ്പി , പലകകഷ്ണം, വെട്ടുകത്തി, തുണി, ചുറ്റിക , പൈപ്പ് എന്നിവയാണ് കണ്ടെത്തിയതെന്നും ഇവ കൊണ്ട് വെച്ചത് ആരാണെന്നുള്ള പരിശോധന നടക്കുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.സംസ്ഥാനത്തെ പ്രശസ്തമായ കോളേജിനെ മോശമാക്കി കാണിക്കാന്‍ ശ്രമിക്കരുതെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇതിന് അടിയന്തിര പ്രമേയത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments