KeralaLatest News

കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ് ശക്തനായി മാറുന്നു : ഇന്നത്തെ യോഗത്തില്‍ ജോസഫായിരിക്കും താരം

തൊ​ടു​പു​ഴ : കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ് ശക്തനായി മാറുന്നു. പാ​ര്‍​ട്ടി​യി​ലു​ണ്ടാ​യ ഭി​ന്ന​ത ച​ര്‍​ച്ച​ചെ​യ്യാ​ന്‍ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കു​ന്ന കേരള കോണ്‍ഗ്രസ്​​ മാ​ണി ഗ്രൂ​പ്​​ എം.​എ​ല്‍.​എ​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ക​ടു​ത്ത നി​ല​പാ​ടെ​ടു​ക്കാ​ന്‍ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ല്‍ ധാ​ര​ണ. തു​ട​ര്‍​ന്ന​ങ്ങോ​ട്ട്​ ഒ​രു​ത​ര​ത്തി​ലു​ള്ള ഇ​ട​ത്​ ബ​ന്ധ​വും ഉ​ണ്ടാ​യി​ക്കൂ​ടെ​ന്ന ഉ​റ​പ്പാ​കും പി.​ജെ. ജോ​സ​ഫ്​ ആ​വ​ശ്യ​പ്പെ​ടു​ക.

ഇ​ട​തു​പ​ക്ഷ​ത്ത്​ നി​ല്‍​ക്കു​ന്ന ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സും പു​റ​ത്തു​വ​രു​ന്ന ജോ​സ​ഫി​ല്‍ ല​യി​ക്കാ​ന്‍ താ​ല്‍​പ​ര്യ​ത്തി​ലാ​ണ്​. മാ​ണി ഇ​ട​തു​പ​ക്ഷ​ത്തേ​ക്കെ​ങ്കി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട്​ മാ​റ്റു​മെ​ന്ന്​ ചെ​യ​ര്‍​മാ​ന്‍ ​ഫ്രാ​ന്‍​സി​സ്​ ജോ​ര്‍​ജ്​ വ്യ​ക്​​ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. എ​ല്‍.​ഡി.​എ​ഫി​നൊ​പ്പം നി​ല്‍​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത മാ​ണി​യു​ടെ ചി​ല വി​ശ്വ​സ്​​ത​രും ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജോ​സ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ക​ര്‍​ശ​ന യു.​ഡി.​എ​ഫ്​ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​നും വ്യ​ക്​​ത​മാ​യ ഉ​റ​പ്പി​ല്ലെ​ങ്കി​ല്‍ മാ​ണി ഗ്രൂ​പ്പി​ല്‍​നി​ന്ന്​ പു​റ​ത്തു​വ​ന്ന്​ ജോ​സ​ഫ്​ ഗ്രൂ​പ്​​ പു​നഃ​സ്​​ഥാ​പി​ക്കാ​നു​മാ​ണ്​ ജോ​സ​ഫി​നു​മേ​ല്‍ സ​മ്മ​ര്‍​ദം.ഇ​തി​ലേ​ക്ക്​ ഗ്രൂ​പ്പി​ന്​ പു​റ​ത്തു​നി​ന്ന്​ ഒ​രു​ എം.​എ​ല്‍.​എ​യു​ടെ​കൂ​ടി പി​ന്തു​ണ ജോ​സ​ഫ്​ വി​ഭാ​ഗം ഉ​റ​പ്പി​ച്ച​താ​യാ​ണ്​ സൂ​ച​ന. മാ​ണി​യു​ടെ വി​ശ്വ​സ്​​ത​രി​ല്‍ മു​തി​ര്‍​ന്ന എം.​എ​ല്‍.​എ​യാ​ണ്​ ഗ്രൂ​പ്പി​ന്​ പു​റ​ത്തു​നി​ന്നു​ള്ള​ത്. മാ​ണി​ക്ക്​ മു​ക​ളി​ലും ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അ​റി​യാ​തെ​യും പാ​ര്‍​ട്ടി​യി​ല്‍ ജോ​സ്​ കെ. ​മാ​ണി​യെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ച​ര​ല്‍​ക്കു​ന്ന്​ ക്യാ​മ്ബി​ലെ തീ​രു​മാ​ന​പ്ര​കാ​രം ത​ദ്ദേ​ശ സ്​​ഥാ​പ​ന ഭ​ര​ണ​സ​മി​തി​ക​ള്‍ യു.​ഡി.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച്‌​ പോ​ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ജോ​സ​ഫ്​ ഉ​ന്ന​യി​ക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button