Latest NewsNewsIndia

നിക്കാഹില്ല, വിവാഹമില്ല; മതത്തിന്റെ വേലിക്കെട്ടുകള്‍ മറികടന്ന് അവര്‍ ഒന്നാകുന്നു

ന്യൂഡല്‍ഹി•ജാതി, മതം, സാമ്പത്തികാവസ്ഥ അങ്ങനെ ഒട്ടേറെ തടസങ്ങള്‍ മറികടക്കണം ഇന്ത്യയില്‍ ഒരു വിവാഹം നടക്കാന്‍. ജുനൈദ് ഷേക്ക് എന്ന മുസ്ലിം യുവാവും ഗരിമ ജോഷി എന്ന ഹിന്ദു പെണ്‍കുട്ടിയും ഡേറ്റിംഗ് തുടങ്ങുമ്പോള്‍ ഈ തടസങ്ങളെല്ലാം അവര്‍ക്കെതിരെ ഒരു സഞ്ചയമായി നിന്നു.

“ഹിന്ദു-മുസ്ലിം”.. അത് നിഷിദ്ധമാണ്.. അതുമൂലം തങ്ങളുടെ ബന്ധത്തിന് ഒരിക്കല്‍ പൂര്‍ണവിരാമാകുമെന്ന് ഡേറ്റിംഗ് തുടങ്ങിയ സമയത്ത് തന്നെ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് ജുനൈദ് പറയുന്നു.

എന്നാല്‍ ഭാഗ്യം യുവ പ്രണയജോഡികളോടൊപ്പമായിരുന്നു. ഒടുവില്‍ മതപരമായ വിശ്വാസങ്ങള്‍ എല്ലാം മാറ്റിവച്ച് ഇരുവരുടേയും കുടുംബങ്ങള്‍ ഇവരുടെ ബന്ധം പൂര്‍ണമനസോടെ അംഗീകരിച്ചു.

“ഞങ്ങള്‍ ദീര്‍ഘകാലമായി പ്രണയത്തിലാണ്.. ഇത് സംഭവിക്കുമെന്ന് ഒരിക്കലും അറിയില്ലായിരുന്നു. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം”- വികാരാധീനനായി ജുനൈദ് പറഞ്ഞു.

ഈ സന്തോഷവേള അടയാളപ്പെടുത്താന്‍ വധൂവരന്മാര്‍ തങ്ങളുടെ വിവാഹം സമാനതകളില്ലാത്ത ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. “ഞങ്ങള്‍ നിക്കാഹോ, ഫേരാസോ (ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങ്) നടത്തുന്നില്ല. പകരം ഇനിയുള്ള കാലം ഒന്നിച്ച് ചെലവഴിക്കേണ്ട രണ്ട് സംസ്കാരങ്ങളും കുടുംബങ്ങളും ചേര്‍ന്നൊരു ആഘോഷമാകും ഇത്”- ജുനൈദ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button