Latest NewsBusinessGulf

യുഎഇ പ്രവാസികള്‍ക്ക് വീട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാം; കാരണം ഇതാണ്

അബുദാബി: യു.എ.ഇയില്‍ നിന്നും വിദേശത്തേക്കുള്ള പണം കൈമാറ്റനിരക്ക്‌
1.1 ശതമാനം വര്‍ദ്ധിച്ചതോടെ 2017 ന്റെ ആദ്യ പാദത്തില്‍ കൈമാറ്റം 37.1 ബില്ല്യണ്‍ ദിര്‍ഹത്തിലേക്ക് ഉയര്‍ന്നുവെന്ന് യുഎന്‍ സെന്‍ട്രല്‍ ബാങ്ക്. മറ്റ് കറന്‍സികളുമായി ദിര്‍ഹം കൈമാറ്റം ചെയ്യുമ്പോള്‍ ശരാശരി മൂല്യത്തില്‍ 2.2 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തിയതാണ് ഇതിന് കാരണം. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകര്‍ന്നുവെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആദ്യപാദത്തില്‍ ഇന്ത്യയിലേക്ക് തൊഴിലാളികള്‍ കൈമാറ്റം ചെയ്തത് 12,94 ബില്യന്‍ ദിര്‍ഹമാണ്. ഇത് മൊത്തം വിനിമയ നിരക്കിന്റെ 34.9 ശതമാനമാണെന്നും റിപ്പര്‍ട്ടില്‍ പറയുന്നു. ദിര്‍ഹത്തിന്റെ ശരാശരി മൂല്യത്തില്‍ വര്‍ദ്ധനവ് വരുത്തിയതോടെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാനായെന്നും ബാങ്ക് പറയുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളാണ് യു.എ.ഇയില്‍ അധികമായി ജോലിചെയ്യുന്നത്. ഇവരുടെ ഇടപെടല്‍ രാജ്യത്തെ സാമ്പത്തികരംഗത്ത് നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഇപ്പോള്‍ യു.എ.ഇയിലെ പണപ്പെരുപ്പ വര്‍ദ്ധന പ്രതിഫലിപ്പിക്കുന്ന ഈ സംഭവവികാസങ്ങള്‍ യു.എ.ഇ സമ്പദ് വ്യവസ്ഥയുടെ പുനര്‍നവികസനത്തിന് കാരണമാകുമെന്ന്‌ സെന്‍ട്രല്‍ബാങ്കിലെ മുതിര്‍ന്ന ഉദ്യാഗസ്ഥന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button