Latest NewsNewsAutomobile

ലോകത്തിലെ ഏറ്റവും വിലയേറിയ കാറുമായി ബുഗാട്ടിയുടെ ഷിറോൺ

ദുബായ്: പതിനെട്ട് കോടി രൂപയുടെ സൂപ്പർ സ്പോർട്സ് കാർ വിപണിയിൽ. ബുഗാട്ടിയുടെ ഷിറോൺ എന്ന കാറാണ് പുതിയ റിക്കോർഡ് ഇട്ടത്. ഏറ്റവും വേഗമുള്ളതും ഏറ്റവും സുന്ദരവും- ഈ വിശേഷണമുള്ള ലോകത്തിലെ ഏറ്റവും വിലയേറിയ കാറാണ് ഇത്. ബുഗാട്ടി ഷിറോൺ ഒരുമാസത്തിനകം റോഡുകളിലൂടെ കുതിക്കും.

420 കിലോമീറ്ററാണ് മണിക്കൂറിൽ പരമാവധി വേഗത. രണ്ടരസെക്കൻഡിനകംതന്നെ നൂറുകിലോമീറ്റർ വേഗം കൈവരിക്കാനാവുമെന്നതാണ് ഇതിനെ സൂപ്പർകാറായി വിശേഷിപ്പിക്കാനുള്ള പ്രധാന കാരണം. എൻജിൻ 1500 കുതിരശക്തിയുള്ളതാണ്. ദുബായിലെ ബുഗാട്ടിയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഷിറോണിന്റെ പ്രദർശനം. അഞ്ഞൂറു ഷിറോൺ കാറുകൾ മാത്രമാണ് കമ്പനി നിർമ്മിക്കുന്നത്. ഇതിൽ 250 എണ്ണത്തിന് ഇതിനകംതന്നെ ഓർഡർ ലഭിച്ചുകഴിഞ്ഞു. ഇതിൽ മുപ്പതും യു.എ.ഇ.യിലെ കാർ പ്രേമികളാണ് സ്വന്തമാക്കാനൊരുങ്ങുന്നത്.

ബുഗാട്ടി ഷിറോണിനായി 21 നിറങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉടമയുടെ ഇഷ്ടത്തിനനുസരിച്ച് ഇതിൽ മാറ്റംവരുത്താനും കമ്പനി ഒരുക്കമാണ്. 70 കാറുകളെങ്കിലും ഈവർഷം റോഡിലിറങ്ങും. ജനീവയിൽ നടന്ന 86-ാമത് ഓട്ടോഷോയിലാണ് ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡ് എന്നനിലയിൽ ബുഗാട്ടി ഷിറോണിന്റെ വരവ് അറിയിച്ചത്.
ബുഗാട്ടിക്ക് ലോകത്തിലെ 17 രാജ്യങ്ങളിലായി 34 ഡീലർമാരാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button