USALatest NewsInternational

ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍നിന്ന് പുറത്താക്കി

ന്യൂയോര്‍ക്ക്: ഹിജാബ് ധരിക്കുന്നതിനും ധരിക്കാത്തതിനും മുസ്ലീം യുവതികള്‍ അപമാനിക്കപ്പെടുന്നുണ്ട്. ഇവിടെ ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍നിന്ന് പുറത്താക്കുകയായിരുന്നു. വാഷിങ്ടണിലുള്ള ബാങ്കിലാണ് സംഭവം.

വാഷിങ്ടണിലെ സൗണ്ട്‌ക്രെഡിറ്റ് യൂണിയന്‍ ബാങ്കാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച കാര്‍ ലോണ്‍ അടക്കാന്‍ ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ഈ ദുരനുഭവമുണ്ടായത്. തലമറച്ചെത്തിയ ജമീലയോട് ഹിജാബ് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്നും ബാങ്ക് ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു.

ബാങ്കിനുള്ളില്‍ തൊപ്പി, ഹിജാബ്, സണ്‍ഗ്ലാസുകള്‍ എന്നിവ പാടില്ലെന്ന് നിയമമുണ്ടെന്നും അത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, താന്‍ ഒരു സ്വെറ്ററും ശിരോവസ്ത്രവും ധരിച്ചിരുന്നെന്നും വെള്ളിയാഴ്ച പ്രാര്‍ഥനാ ദിവസമായതിനാലാണ് ഹിജാബ് ധരിച്ചതെന്നും ജമീല പറയുന്നു.

ബാങ്ക് നിയമങ്ങള്‍ പാലിക്കാന്‍ താന്‍ തയാറാണ്. തന്റെ മുഖം മറച്ചിട്ടില്ല, തല മാത്രമാണ് മറച്ചത്. മറ്റ് പലര്‍ക്കും നിയമം ബാധകമല്ലെന്നും അവര്‍ പറയുന്നു.
ബാങ്കില്‍ നിന്നും പുറത്താക്കിയ നടപടി തികച്ചും പക്ഷപാതമാണെന്നും ജമീല ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button