KeralaLatest News

ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പുതിയ സ്ഥാനം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് ബാലകൃഷ്ണപിള്ളയുടെ പുതിയ സ്ഥാനക്കയറ്റം.

നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പിള്ള ഈ സ്ഥാനം വഹിച്ചിരുന്നു. തന്നാല്‍ കഴിയുന്ന വിധം മികച്ച പ്രവര്‍ത്തനം നടത്തുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സ്ഥാനത്ത് തുടരണമോയെന്ന് മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു.

നേരത്തെ യുഡിഎഫ് ഭരണകാലത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കിയതിനെതിരെ വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button