KeralaLatest News

എസ്ബിഐ ജനങ്ങളെ വട്ടംകറക്കും: അധിക ഇടപാടിന് ചാര്‍ജ് കൂട്ടി

തിരുവനന്തപുരം: എസ്ബിഐ അക്കൗണ്ടുള്ള ആളുകളെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അത്തരത്തിലുള്ള നടപടിയുമായാണ് എസ്ബിഐ ഓരോ ദിവസവും എത്തുന്നത്. എസ്ബിഐയുടെ തീരുമാനങ്ങള്‍ ജനങ്ങളെ ശരിക്കും വട്ടംകറക്കുകയാണ്.

എസ്ബിഐയുടെ കറന്റ് അക്കൗണ്ടുകള്‍ക്കും സ്വര്‍ണ പണയ വായ്പക്കാര്‍ക്കുമാണ് പുതിയ നിയന്ത്രണങ്ങളും സേവനനികുതിയും വരുന്നത്. 25,000 രൂപയില്‍ കുടുതല്‍ നിക്ഷേപം നടത്തുന്ന കറന്റ് അക്കൗണ്ട് ഉടമകള്‍ കൂടുതല്‍ വരുന്ന ഓരോ 1000 രൂപയ്ക്കും 75 പൈസ സേവന നികുതി നല്‍കണം.

സേവിംഗിസ് അക്കൗണ്ട് ഉള്ളവര്‍ക്ക് മാസത്തില്‍ 3 തവണ മാത്രമേ സൗജന്യ ഇടപാട് അനുവദിയ്ക്കുകയുള്ളൂ. അതിന് മുകളിലുള്ള ഓരോ ഇടപാടിനും 50 രൂപയാണ് സേവന നികുതി. 25,000 രൂപയ്ക്ക് മുകളില്‍ ഉള്ള സ്വര്‍ണ വായ്പയ്ക്ക് 575 രൂപ സേവന നികുതി നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button