അണ്ടര്‍ 17 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യന്‍ ചുണക്കുട്ടികള്‍

106
indian-team-17

അരിസോ: ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീമിന് ചരിത്രനേട്ടം. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സന്നഹാ മത്സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഇറ്റലിയെ ഇന്ത്യന്‍ കുട്ടികള്‍ തകര്‍ത്തു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.

ഇറ്റലിയിലെ അരിസോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ കൗമാരതാരങ്ങള്‍ അസാമാന്യഫോമിലായിരുന്നു. അഭിജിത് സര്‍ക്കാര്‍, രാഹുല്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. കളിയുടെ 31 ാം മിനിറ്റിലും കളി തീരാന്‍ പത്തുമിനിറ്റ് ശേഷിക്കേ 80 ാം മിനിറ്റിലുമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ഇറ്റലിയുടെ വല ചലിപ്പിച്ചത്.

ഇന്ത്യയില്‍ ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. കൊച്ചി നെഹ്‌റു സ്‌റ്റേഡിയമടക്കം രാജ്യത്തെ ആറു മൈതാനങ്ങളിലാണ് ലോകകപ്പ് അരങ്ങേറുക. ഇതിന് മുന്നോടിയായി പരിശീലനത്തിനാണ് ഇന്ത്യന്‍ ടീം വിദേശപര്യടനം നടത്തുന്നത്.