ലഷ്‌കര്‍ തലവനില്‍നിന്ന് ഫണ്ട് സ്വീകരിച്ചു: എന്‍ഐഎ കശ്മീരില്‍

423
kashmir

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയിദില്‍ നിന്നു ഫണ്ട് സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എന്‍ഐഎ സംഘം കശ്മീരിലെത്തി. ഹുറിയത് നേതാക്കളെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ കശ്മീരിലെത്തിയത്.

നാലുപേരെ ചോദ്യം ചെയ്യും. സയിദ് അലി ഷാ ഗീലാനിയും ഇതില്‍ ഉള്‍പ്പെടും. പാക് കേന്ദ്രീകൃത തീവ്രവാദ സംഘടനകളില്‍ നിന്നു പണം സ്വീകരിച്ചതായി ഹുറിയത് നേതാക്കള്‍ തുറന്നുസമ്മതിക്കുന്നത് അടുത്തിടെ ഒരു ചാനല്‍ വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.