‘സച്ചിന്‍’ സിനിമയെ വരവേറ്റ് കേരളം: സിനിമയ്ക്ക് നികുതിയിളവ്

69
sachin

കൊച്ചി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിന്റെ ദൈവം എന്ന് വെറും വിശേഷണം മാത്രമല്ല. അത്രമാത്രം ആരാധനയാണ് സച്ചിനോട് ജനങ്ങള്‍ക്ക്. കേരളവും ആ ആദരവ് കാണിക്കും എന്നും. സച്ചിനെക്കുറിച്ചുള്ള സിനിമയായ സച്ചിന്‍ എ ബില്യണ്‍ ഡ്രീസിന് വന്‍ വരവേല്‍പ്പാണ് കേരളം നല്‍കുന്നത്.

ഈ സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ് നല്‍കി. നിര്‍മാതാവ് രവി ഭഗ്ചന്ദ്കയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിനുപുറമെ ഛത്തീസ്ഗഡിലും സിനിമയ്ക്ക് നികുതിയിളവ് അനുവദിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ വരവേല്‍പ്പിന് നന്ദിയുണ്ടെന്ന് കാര്‍ണിവല്‍ പിക്‌ചേഴ്‌സിന്റെ പ്രൊഡ്ൂസര്‍ ശ്രീകാന്ത് ഭാസി അറിയിച്ചു. മെയ് 26ന് സച്ചിന്‍ തിയറ്ററിലെത്തും.