Latest NewsNewsInternationalTechnology

വാനാക്രൈ പൂട്ടിയ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാമെത്തി

പാരിസ്: വാനാക്രൈ റാന്‍സം ആക്രമണത്തിനരയായ കംപ്യൂട്ടറുികളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍. വാനാക്രൈ പൂട്ടിയ ഫയലുകൾ മോചനദ്രവ്യം കൊടുക്കാതെ തുറക്കാൻ വാനാകീ (WannaKey), വാനാകിവി (WannaKivi) എന്നിങ്ങനെ രണ്ടു പ്രോഗ്രാമുകളാണ് ഫ്രാൻസിൽ നിന്നുള്ള വിദഗ്ധർ വികസിപ്പിച്ചത്. ആക്രമണമുണ്ടായ ശേഷം റീ സ്റ്റാര്‍ട്ട് ചെയ്യാത്ത കംപ്യൂട്ടറുകളില്‍ വാനാക്രൈ സ്ഥിരമായി പൂട്ടാത്ത ഫയലുകളാണ് വീണ്ടെടുക്കുക.

കംപ്യൂട്ടറിൽനിന്നു ഡീക്രിപ്റ്റ് ചെയ്യാനുള്ള കോഡ് വീണ്ടെടുക്കുകയാണു രീതി. വാനാക്രൈ പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചാണ് ഒരു കംപ്യൂട്ടറിലെ ഫയലുകൾ പൂട്ടുന്നത്. എൻക്രിപ്ഷനായി കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന കീ അതിനുശേഷം അപ്രത്യക്ഷമാകും. ഉപയോക്താക്കൾ കീ ഉപയോഗിച്ചു ഫയലുകൾ തിരിച്ചുപിടിക്കാതിരിക്കാനാണിത്.

ഇതേ കീ തുറക്കണമെങ്കിലും ആവശ്യമാണ്. കീ അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട ചില നമ്പറുകൾ കംപ്യൂട്ടറിനുള്ളിലുണ്ടാകുന്നതു പ്രയോജനപ്പെടുത്തി പുതിയ പ്രോഗ്രാമിന്റെ സഹായത്തോടെ കീ വീണ്ടെടുക്കുകയാണു ചെയ്യുന്നത്. എന്നാല്‍ എല്ലാ കംപ്യൂട്ടറുകളിലും ഇത് പൂര്‍ണ വിജയമായിരിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button