Latest NewsIndia

ട്രോളന്‍മാര്‍ പണികൊടുത്തു; സാനിയ ട്വീറ്റ് പിന്‍വലിച്ചു

ഹൈദരാബാദ് : അറിയാതെ പറ്റിയ അമളിയുടെ പേരില്‍ ട്രോളന്‍മാരുടെ പരിഹാസത്തിനിരയായ സാനിയ മിര്‍സയ്ക്ക് ഒടുവില്‍ ട്വീറ്റ് പിന്‍വലിക്കേണ്ടിവന്നു. ഒരു സ്മാര്‍ട്ട് ഫോണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയയ്ക്ക് പുലിവാലായത്.

താന്‍ കുറച്ചുനാളായി ഉപയോഗിക്കുന്നത് വണ്‍പ്ലസ് മൊബൈല്‍ ഫോൺ ആണെന്നും ഇത് മികച്ച ഫോൺ ആണെന്നുമായിരുന്നു സാനിയയുടെ ട്വീറ്റ്. എന്നാല്‍ ഇത് പോസ്റ്റുചെയ്തതാകട്ടെ ഐ ഫോണുപയോഗിച്ചും. പോസ്റ്റില്‍ തന്നെ ഇക്കാര്യം വ്യക്തമായതോടെ കള്ളം പറയുമ്പോള്‍ സാമാന്യബുദ്ധികൂടി പ്രയോഗിക്കണമെന്ന ഉപദേശവുമായി ട്രോളന്‍മാര്‍ രംഗത്തെത്തി. ഇനി പെയ്ഡ് ട്വീറ്റുമായി ഈ വഴിക്ക് വരരുതെന്നും ചിലര്‍ മറുപടി നല്‍കി. തന്റെ കയ്യബദ്ധത്തെ കണക്കറ്റ് പരിഹസിച്ച ട്രോളന്‍മാരുടെ വിമര്‍ശനങ്ങള്‍ ഏറിയതോടെ ഒടുവില്‍ സാനിയ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button