CinemaMollywoodEntertainmentMovie Gossips

അവര്‍ തന്നെ വിമര്‍ശിക്കുന്നതിനുള്ള കാരണം വ്യക്തമാക്കി സന്തോഷ്‌ പണ്ഡിറ്റ്‌

മലയാള സിനിമയിലെ എല്ലാ മേഖലയിലും ഒരുപോലെ കൈവച്ച് സ്വന്തം സിനിമ പൂര്‍ണ്ണമായും സ്വയം ചെയ്ത് താരമായി മാറിയ സന്തോഷ്‌ പണ്ഡിറ്റ്‌ സോഷ്യല്‍ മീഡിയയിലെയും താരമാണ്. തന്നെ എന്തുകൊണ്ട് മറ്റുള്ളവര്‍ വിമര്‍ശിക്കുന്നുവെന്ന് സന്തോഷ്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ലോകത്ത് എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു കാര്യമില്ല. താന്‍ മാത്രമല്ല സാക്ഷാല്‍ മഹാത്മാ ഗാന്ധി പോലും വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. തനിക്ക് പറ്റുന്ന പോലെയാണ് ഞാന്‍ സിനിമ ചെയ്യുന്നത്. അതില്‍ ചിലപ്പോള്‍ പെര്‍ഫക്ഷന്‍ കുറവായിരിക്കും. എന്റെ സിനിമ എന്റെ സ്വാതന്ത്ര്യമാണെന്നു തുറന്നു പറയുന്ന സന്തോഷ്‌ ഒരാളുടെ പിറകെ പോലും താന്‍ ചാന്‍സ് ചോദിച്ച്‌ നടന്നിട്ടില്ലെന്നും തന്റെ സിനിമയില്‍ സ്ത്രീവിരുദ്ധതയോ മദ്യപാന രംഗങ്ങളോയില്ലെന്നും എന്നിട്ടും ചിലര്‍ തനിക്കെതിരെ വാളെടുക്കുന്നുവെന്നും പറയുന്നു.

വിജയിക്കാന്‍ എപ്പോഴും ശത്രുക്കള്‍ വേണം. അത്തൊരു സത്യമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പലരും തന്നെ പ്രകോപിപ്പിച്ചിട്ടുണ്ട്. അവരോട് താന്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്ററിയെങ്കിലും എടുത്തു കാണിക്കാന്‍ പറഞ്ഞു. പലരും ആ സമയത്ത് വെല്ലുവിളി ഏറ്റെടുത്തെങ്കിലും ചെയ്തു കാണിച്ചിട്ടില്ല. വിമര്‍ശിക്കുന്നത് തെറ്റല്ല. ഒരാളെ കൂടുതല്‍ നന്നാക്കാന്‍ വിമര്‍ശനങ്ങള്‍ കൊണ്ട് ഉപകരിക്കും. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളുംതന്റെ നാശം കാണാനാണ് ആഗ്രഹിക്കുന്നതെന്നും പണ്ഡിറ്റ്‌ പറയുന്നു. അവര്‍ക്ക് ശേഷം വന്നവര്‍ സിനിമയില്‍ കയറിപ്പോകുമ്പോഴുള്ള കണ്ണുകടിയാണ്. തനിക്ക് ഒരു ലക്ഷ്യമുണ്ടെന്നും അത് താന്‍ നേടുക തന്നെ ചെയ്യുമെന്നും പണ്ഡിറ്റ്‌ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button