CinemaMollywoodEntertainment

വിമന്‍സ് ഇന്‍ കളക്ടീവ് സിനിമയെ പരിഹസിച്ച സംഭവം; മഞ്ജു വാര്യരോട് ക്ഷമാപണവുമായി തമ്പി ആന്റണി

സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിമന്‍സ് ഇന്‍ കളക്ടീവ് സിനിമ എന്ന പേരില്‍ മഞ്ജു വാര്യര്‍, ദീദി ദാമോദരന്‍, റിമ, പാര്‍വതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. പുതിയ സംഘടനയെക്കുറിച്ചുള്ള  ചര്ച്ചകള്‍ ശക്തമായി നടക്കുന്ന സന്ദര്‍ഭത്തില്‍ സംഘടനയ്ക്കെതിരെ വിമര്‍ശങ്ങളും പരിഹാസവും ഉയരുന്നുണ്ട്.

വനിത സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍സ് ഇന്‍ കളക്ടീവ് സിനിമയെ പരിഹസിച്ച് നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. വിവാദമായതോടെ പോസ്റ്റ്‌ പിന്‍വലിച്ച തമ്പി ഇപ്പോള്‍  ക്ഷമാപണവുമായി രംഗത്ത്. അമ്മായിയമ്മ പ്രശ്നം ഇത്ര പ്രശ്നമാകുമെന്ന് അറിഞ്ഞില്ലെന്നും താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും തമ്പി ഫേസ്ബുക്കില്‍ കുറിച്ചു. മഞ്ജു വാര്യര്‍ ഈ സംഭവം വ്യക്തിപരമായി എടുക്കരുതെന്നും തമ്പി അഭ്യര്‍ത്ഥിച്ചു.

തമ്പി ആന്റണിയുടെ  പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

Manju Warrier ..Don’t take it personally..
ഞാനിതൊന്നും ഉദ്ദേശിച്ചില്ല എഴുതിയത് “അമ്മ “എന്ന പേരിനെ ഒരു തമാശയായി കണ്ടതാണ് . ഈ അമ്മായിഅമ്മ പ്രശ്നം
ഇത്ര പ്രശ്നമാകുമെന്നറിഞ്ഞില്ല . ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍
ക്ഷമിക്കുക . I am not against any one or any association . I always find humor in any news . It’s my nature . I am posting an article I published two years ago about Manju Warrier . Sajitha Marshal എന്ന ഒരു പെണ്ണുതന്നെയാണ് ആദ്യം കുഞ്ഞമ്മ എന്നെഴുതിയത് . You can check in her fb page.

പെണ്‍മനസുകളുടെ സ്വപ്നങ്ങള്‍ക്ക് പത്തര മാറ്റു കൂടുമെന്നു തന്റേടപൂര്‍വം മറ്റുള്ളവര്‍ക്കു കാണിച്ചു തന്ന ഒരു സ്ത്രീ തന്നെയാണ് മഞ്ജു വാര്യര്‍. അതില്‍ ഇനിയും ആര്‍ക്കും സംശയം ഉള്ളതായി തോന്നുന്നില്ല . കുടുബം എന്ന ഉത്തരവാദിത്ത്വത്തില്‍ നിന്ന് അല്‍പ്പം ഒന്നു മാറിനില്‍ക്കാതെ അതൊന്നും സാധിക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ ആ സാഹസത്തിനു മുതിര്‍ന്നത് . അതില്‍ പലര്‍ക്കും പരിഭവമുണ്ടെങ്കില്‍പോലും അതിനൊന്നും ഇപ്പോള്‍ ഒരു പ്രസക്തിയുമില്ല . കാരണം അങ്ങനെയുള്ള ചിന്തകളെയൊക്കെ കാറ്റില്‍ പറപ്പിച്ചുകൊണ്ട് അവര്‍ ഒരഭിനേത്രിയായി ശക്തമായി തിരിച്ചുവരികയാണ് . ജീവിതംതന്നെ ഒരു കലയാണ് എന്ന് തിരിച്ചറിയുന്ന ഒരു യെധാര്‍ത്ഥ കലാകാരിക്ക്മാത്രമേ അതിനു സാധിക്കുകയുള്ളൂ . കല്ല്യാണം കഴിച്ചാല്‍ പെണ്ണുങ്ങള്‍ ശിഷ്ടകാലം ഭര്‍ത്താവിന്‍റെ പാദസേവ ചെയിത് അടുക്കളജോലിയും ചെയിത് അടങ്ങിയിരുന്നോണം എന്ന് ഭരണഘടനയിലോ പള്ളിനിയമങ്ങളിലോ ഒന്നും എഴുതിവെച്ചിട്ടില്ല . അത് വെറുതെ ആണുങ്ങള്‍ ആഗ്രഹിക്കുന്ന പുരുക്ഷമേധാവിത്ത്വത്തിന്‍റെ തത്ത്വശാസ്ത്രമാണ്. അത് ഇനി വിലപ്പോവില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മഞ്ജു വാര്യര്‍ എന്ന നര്‍ത്തകി ഒരു നടിയായി ജനഹൃദയങ്ങളില്‍ നിറഞ്ഞാടുകയാണ് . അത് എന്നെങ്കിലും സംഭവിക്കും എന്നും ആ കിളി കാഞ്ചനകൂട്ടില്‍നിന്ന് പുറത്തേക്കു ചാടുമെന്നും എല്ലാവര്‍ക്കും അറിയാമായിരുന്നതുപോലെ . ആ വരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു എന്നു പറയുന്നതാവും കുറേക്കൂടി ശെരി. അവര്‍ അഭിനയിക്കുന്ന വെറും ശരാശരി സിനിമകള്‍ക്കുപോലും കാണുന്ന ജനപ്രളയം അതിനുള്ള ഒരുദാഹരണം മാത്രമാണ് .

ഇവിടെ പെണ്‍വിമോചനത്തിന്‍റെ ഒരു പ്രതീകമായിട്ടാണ് നമ്മള്‍ മഞ്ജു എന്ന പ്രശസ്ഥ കലാകാരിയെ കാണേണ്ടത് . വിവാഹത്തോടുകൂടി അരങ്ങ്ഴിയുന്ന ഏതൊരു അഭിനേത്രിക്കും ഈ നടിയുടെ ജീവിതാനുഭവങ്ങള്‍ ഒരു പാഠപുസ്തകംപോലെ വായിക്കാവുന്നതാണ്. പെണ്ണെഴുത്തുകളില്‍കൂടി പെണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണം എന്ന് മാധവികുട്ടി തന്‍റെ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും എഴിതിയപ്പോള്‍ ഹാലിളക്കിയ
അന്നത്തെ തലമുറയല്ല ഇന്നുള്ളത് . കുറച്ചുകൂടി ബുദ്ധിയും സംസ്കാരവുമുള്ള ഒരു പുതിയ തലമുറയാണ് . എന്നിട്ടും ആ പഴയ തമുറപോലും ഈ കലാകാരിയ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ് . നമ്മുടെ പഴയ കാല നടിമാരായ ഷീലക്കൊ ,അമബികക്കോ , ശാരദക്കോ , ജയഭാരതിക്കോ, ദിവ്യാ ഉണ്ണി ക്കോ ,ഉണ്ണിമേരിക്കോ, ഊര്‍വശിക്കോ, ഊര്‍വശി പുരസ്ക്കാരം കിട്ടിയ മീരാ ജാസ്മിനോ പോലും സാധിക്കത്തെ ഒരു കാര്യമാണ് ഇതെന്ന് ഓര്‍ക്കണം. കെ. പി. എ .സി. ലളിതയെയും, സുകുമാരിയേയും പോലെയുള്ള തന്മയത്വമുള്ള മറ്റു നടിമാരെ മറന്നിട്ടല്ല ഇതൊക്കെ പറയുന്നത്. ഇവിടെയിപ്പം നായികയായിട്ട് നിന്നവരുടെ കാര്യമാണ് പരാമര്‍ശിക്കപ്പെടുന്നത്.

ഇത് തീര്‍ച്ചയായും നല്ല ഒരു തുടക്കമാണ് . ഇതോടുകൂടി മലയാളത്തിലും അഭിനയം എന്നത് പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീക്കും ഒരുപോലെ അര്‍ഹതപ്പെട്ടതാണ് എന്നാണ് മനസിലാകുന്നത്. അവര്‍ക്കും ഏതു പ്രായത്തിലും നയികയായിതന്നെ നിര്‍ബാധം തുടരാമെന്നുള്ളതിനുള്ള തെളിവുകൂടിയാണ് ഈ നടിയുടെ പുനര്‍ജന്മം. ഇനിയും അഭിനയിക്കതിരിക്കുന്ന പല പ്രശസ്ഥ നടിമാര്‍ക്കും ഒരു പ്രോചോദനം കൂടി ആവുകയാണ് മഞ്ജു. ഹോളിവൂഡില്‍ ജൂലിയ റോബര്‍ട്ടും, മെറില്‍ സ്റ്റീപ്പും ,കേറ്റ് വിന്‍സിലെററ്റും ഷാരോണ്‍ സറ്റൊനും മറ്റും പലരും വിവാഹശേഷം പൂര്‍വാധികം ശക്തിയായി അഭിനയം തുടരുകയും ഓസ്ക്കാര്‍ മുതല്‍ പല ലോകോത്തര അവാര്‍ഡുകളും അഗീകാരങ്ങളും വാരിക്കൂട്ടുന്നുമുണ്ട്. മഞ്ജുവിന്‍റെ ഈ രണ്ടാം വരവില്‍ ഒരുപക്ഷെ അവര്‍ക്കു കിട്ടാതെപോയ പല അവാര്‍ഡുകളും അവരെ തേടിയത്തുന്നുവെങ്കില്‍ അതില്‍ അത്ഭുതപെടാനൊന്നുമില്ല . ഏതൊരു മലയാളിയുടെയും അഹങ്കാരമായ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എല്ലാരീതിയിലും അതൊക്കെ അര്‍ഹിക്കുന്നതുതന്നെയാണ്. അതിനായി നമുക്ക് പ്രതീഷയോടെ കാത്തിരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button