Latest NewsIndiaNews

28 സ്വകാര്യ എൻജിനീയറിങ് കോളജുകള്‍ പൂട്ടുന്നു

 

ചെ​ന്നൈ: എ​ന്‍​ജി​നീ​യ​റി​ങ്, ഐ .​ടി തു​ട​ങ്ങി​യ ടെ​ക്​​നി​ക്ക​ല്‍ കോ​ഴ്​​സു​ക​ള്‍​ക്ക്​ വി​ദ്യാ​ര്‍​ഥി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ ത​മി​ഴ്​​നാ​ട്ടി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 28 കോ​ള​ജു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്നു. എൻജിനീയറിങ് ഐ ടി മേഖലകളിലെ വിദ്യാർത്ഥികളുടെ ആധിക്യം മൂലം തൊഴിൽ സാ​ധ്യ​ത കു​റ​യു​ന്ന​ത്​ മു​ന്‍​നി​ര്‍​ത്തി ആ​ര്‍​ട്​​സ്​ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ വി​ദ്യാ​ര്‍​ഥി​ക​ള്‍ തി​രി​ഞ്ഞ​ത് വിദ്യാർഥികൾ കുറയാൻ ഒരു കാരണമായി.2017-18 അ​ക്കാ​ദ​മി​ക്​ വ​ര്‍​ഷ​ത്തി​ല്‍ തമിഴ്‌നാട്ടിൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ 10,000 സീ​റ്റു​ക​ള്‍ കു​റ​യുമെന്നാണ് കണക്കു കൂട്ടൽ.

സീറ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനു സംസ്ഥാനത്തെ 154 കോളേജുകൾ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് വിവരം.22 കോളേജുകൾ പൂട്ടാൻ കോളേജുകൾ തന്നെ അപേക്ഷ കൊടുത്തപ്പോൾ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം മ​റ്റ്​ ആ​റു കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം എ.ഐ.​സി.​ടി.​ഇ ത​ട​യുകയായിരുന്നു.കേ​ര​ള​ത്തി​​െന്‍റ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ക​ന്യാ​കു​മാ​രി, കോ​യ​മ്പ​ത്തൂ​ര്‍, മ​ധു​ര, സേ​ലം, കാ​രൈ​ക്ക​ല്‍ ജി​ല്ല​ക​ളി​ലെ സ്വ​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ വി​ദ്യാ​ര്‍​ഥി​ക​ളെ കി​ട്ടാ​തെ പൂട്ടേണ്ട സാഹചര്യത്തിൽ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button