Latest NewsNewsIndiaAutomobile

രാജ്യത്തിന്റെ ലക്ഷ്യത്തിനൊപ്പം കുതിക്കാന്‍ വന്‍ മൈലേജുള്ള ഇലക്ട്രിക് കാര്‍ ഒരുങ്ങുന്നു

മുംബൈ: പെട്രോളും ഡീസലുമൊന്നുമില്ലാതെ ഗതാഗത രംഗത്ത് നൂറു ശതമാനം വൈദ്യുതീകരണം എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിനൊപ്പം കുതിക്കാന്‍ വന്‍മൈലേജുള്ള ഇലക്ട്രിക കാര്‍ നിര്‍മിക്കാനൊരുങ്ങി പ്രമുഖ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര രംഗത്ത്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കാര്‍ നിര്‍മിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പൂര്‍ണമായും ഇലക്ട്രിക് സാങ്കേതിക വിദ്യയിലുള്ള വാഹനം നിര്‍മിക്കുന്ന രാജ്യത്തെ ഏക കമ്പനിയാണ് മഹീന്ദ്ര. എന്നാല്‍ ഒരു തവണ ചാര്‍ജില്‍ കുറഞ്ഞ മൈലേജ്, വാഹനത്തിന്റെ കൂടിയ വില, സൗന്ദര്യത്തിന്റെ അഭാവം എന്നി പോരായ്മകള്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ വില്പനയെ തളര്‍ത്തുന്നുണ്ട്. എന്നാല്‍, ഈ കുറവുകള്‍ പരിഹരിക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്രയെന്ന് കമ്പനി എംഡി പവന്‍ ഗോയങ്ക. മാസം 200 യൂണിറ്റ് പുറത്തിറക്കാനുള്ള പദ്ധതികളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.

നിലവില്‍ മഹീന്ദ്രയില്‍ നിന്നു മിനി കാര്‍ ഇ2ഒ, സെഡാന്‍ ഇ-വെറിറ്റോ, മിനി പാസഞ്ചര്‍, ഗുഡ്‌സ് എന്നീ വിഭാഗങ്ങളില്‍ വരുന്ന ഇ- സുപ്രോ എന്നീ ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. എന്നാല്‍ തുടരെ തുടരെ ചാര്‍ജിംഗ് വേണ്ടിവരുന്നതാണ് ഈ വാഹനങ്ങളുടെയെല്ലാം പോരായ്മ. ഇത് പരിഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് എംഡി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button