Latest NewsLife Style

ആര്‍ത്തവദിനത്തെ ഭയം ഇല്ലാതാക്കാന്‍ പുതിയൊരു മാര്‍ഗം: മെന്‍സ്റ്ററല്‍ കപ്പ് പരിചയപ്പെടുത്തി യുവതികള്‍

മെനസ്റ്ററല്‍ കപ്പ് പല ഉപയോഗത്തിനും നേരത്തെ യുവതികള്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍, ആര്‍ത്തവത്തിന് ഇതെങ്ങനെ ഉപകാരപ്രദമാകുമെന്ന് ഒരുപറ്റം യുവതികള്‍ പറഞ്ഞുതരുന്നു. പാഡുകള്‍ വിദ്യാര്‍ത്ഥികളെ പൂര്‍ണമായി ഇതില്‍ നിന്നും സംരക്ഷിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. പല ബുദ്ധിമുട്ടുകളും ഇവ ഉണ്ടാക്കുന്നുണ്ട്. കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ഷി പാഡ് എന്ന പേരില്‍ സാനിറ്ററി പാഡ് വിതരണം ചെയ്യാനുള്ള മുന്നൊരുക്കത്തില്‍ കേരള സര്‍ക്കാര്‍.

എന്നാല്‍, ഇതില്‍ നിന്നൊക്കെ വരുന്ന തലമുറ മുക്തിനേടേണ്ടതുണ്ട്. പാഡുകള്‍ ഉപയോഗിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ആറുമണിക്കൂര്‍ കൂടുതല്‍ ഒരു പാഡ് ഉപയോഗിച്ചാല്‍ പല ദോഷഫലങ്ങളും ഉണ്ടാകും. ഇത് കമ്പനികള്‍ തന്നെ പറയുന്നുണ്ട്്. ഇത് പരിസ്ഥിതിക്ക് ദോഷകരമായും ബാധിക്കുന്നുണ്ട്. മെന്‍സ്ട്രല്‍ കപ്പ് വിദേശരാജ്യങ്ങളില്‍ സുപരിചിതമാണ്.

എന്നാല്‍, നമ്മുടെ നാട്ടിലുള്ളവര്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ല. ഇത് ഉപയോഗശേഷം വീണ്ടും കഴുകി ഉപയോഗിക്കാം. ഒരു കപ്പ് വാങ്ങിയാല്‍ ഒരു വര്‍ഷത്തിലധികം ഉപയോഗിക്കാമെന്നാണ് പറയുന്നത്. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്ന് സൈസുകളില്‍ ലഭ്യമായ മെന്‍സ്ട്രല്‍ കപ്പ് എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാം. 12 മണിക്കൂര്‍ തൂടര്‍ച്ചയായി ഉപയോഗിച്ചാലും കുഴപ്പമില്ല.

രാത്രി ഉപയോഗം കഴിഞ്ഞ് അല്‍പനേരം ചൂടുവെള്ളത്തില്‍ ഇട്ടു വെക്കണം. സിലിക്കണ്‍ എന്ന മെറ്റീരിയല്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഇത് ഒരിക്കലും സോപ്പ്, ഷാംപു എന്നിവ ഉപയോഗിച്ച് കഴുകാന്‍ പാടില്ല. എത്ര ഓടിയാലും ചാടിയാലും ഒരു പ്രശ്നവും ഉണ്ടാകില്ലെന്നാണ് പറയുന്നത്. ഇതുപയോഗിച്ച ഹിസാന എന്ന വിദ്യാര്‍ത്ഥിനി പറയുന്നതിങ്ങനെ. കേരള വര്‍മ്മ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ഹിസാനയ്ക്ക് സുഹൃത്ത് സമ്മാനിച്ചതാണ് ഈ മെന്‍സ്റ്ററല്‍ കപ്പ്. ആദ്യം ഉപയോഗിക്കുമ്പോള്‍ ഉത്കണ്ഠയും സംശയവുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇതിനു പകരം സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നത് ആലോചിക്കാനേ കഴിയുന്നില്ലെന്നാണ് ഹിസാന പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button