KeralaLatest News

ആഹാരത്തിനായി മൃഗങ്ങളെ കൊല്ലാന്‍ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കുമ്മനം

തിരുവനന്തപുരം: ആഹാരത്തിനായി മൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്നാണ് ഉത്തരവ്. ആഗോള താപനം കുറയ്ക്കാനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിലൂടെ സാധിക്കുമെന്നും കുമ്മനം വ്യക്തമാക്കുന്നു.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച ഉത്തരവ് വിവാദമായതിനുപിന്നാലെയാണ് കുമ്മനത്തിന്റെ പ്രതികരണം. ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ചത് മാധ്യമങ്ങളാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ഇതുകേട്ടപാടെ നേതാക്കളും പ്രതികരിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങള്‍ക്ക് നേരെയയുള്ള ക്രൂരത തടയുക മാത്രമാണ് ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button