Latest NewsTechnology

നാല് ക്യാമറകളുള്ള ഫോണുമായി ജിയോണി

നാല് ക്യാമറകളുള്ള ഫോണുമായി ജിയോണി. മികച്ച ചിത്രങ്ങളെടുക്കാന്‍ വേണ്ടി മുന്നിലും പിന്നിലും ക്യാമറകളുള്ള ജിയോണി എസ് 10 ആണ് കമ്പനി അവതരിപ്പിച്ചത്. മുന്നിലും പിന്നിലും രണ്ട് ക്യാമറകളാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ചൈനയിൽ പുറത്തിറക്കിയ എസ് 10, എസ് 10ബി, എസ്10 സി എന്നീ മോഡലുകൾ  ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സൂചന.  നാല് ജിബി റാമും നാല്  ക്യാ   മറയുമുള്ള ഫോണിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 25,000 രൂപ വരെ വില പ്രതീക്ഷിക്കാം.

എസ് 10 ബി എന്ന മോഡലിന് 20,000 രൂപയും എസ്10 സി എന്ന മോഡലിന് 15,000 രൂപയുമെന്നാണ് സൂചന. കൂടാതെ എസ് ബി 10 ബി എന്ന മോഡലിന് പിന്നില്‍ രണ്ടു ക്യാമറയും, എസ് 10 സിയ്ക്ക് മുന്നിലും പിന്നിലും ഓരോ ക്യാമറയും മാത്രമേ ഉണ്ടാകൂ.

shortlink

Post Your Comments


Back to top button