KeralaLatest NewsNews

ലോണ്‍ലി പ്ലാനറ്റ് അവാര്‍ഡ് പ്രണയം പൂത്തുലഞ്ഞ കേരളത്തിലെ ഈ പ്രത്യേക സ്ഥലത്തിന്

തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച പ്രണയ വിനോദസഞ്ചാര കേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ പുരസ്‌കാരം മൂന്നാറിന്. ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡിലാണ് മൂന്നാറിന്റെ ഈ നേട്ടം. ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ നടി ഡയാന പെന്റിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

യാത്രാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ വിവിധ തരത്തിലുള്ള മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നു.

ഈ കേന്ദ്രങ്ങളില്‍ നിന്ന് വിദഗ്ദ്ധ സമിതി പ്രത്യേക മാനദണ്ഡപ്രകാരം ഓണ്‍ലൈന് വോട്ടെടുപ്പ് വഴിയാണ് മൂന്നാറിനെ അവാര്‍ഡിനായി നിശ്ചയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button