Latest NewsIndiaNews

തന്നെ പീഡിപ്പിച്ചയാളെ ഫേസ്ബുക്കിലൂടെ കണ്ടെത്തിയ യുവതി പ്രതിയെ പൊലീസിന് കൈമാറി

ന്യുഡല്‍ഹി:  ഫേസ്ബുക്ക് പലര്‍ക്കും ചതിക്കുഴിയാണ് നല്‍കുന്നതെങ്കിലും ചിലര്‍ക്കെങ്കിലും അത് സഹായകരമാകുന്നുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ സംഭവിച്ചിരിക്കുന്നതും. ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത ഫേസ്ബുക്കിലൂടെ കണ്ടെത്തിയ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

സംഭവം നടന്ന ദിവസത്തെക്കുറിച്ച് അവ്യക്തമായ ഓര്‍മ്മ മാത്രമാണുണ്ടായിരുന്നതെങ്കിലും പ്രതിയുടെ പേരും രൂപവും ഓര്‍ത്തെടുത്ത് ഫേസ്ബുക്കില്‍ തെരഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിന് വിവരം കൈമാറുകയും ജസ്വന്ത് സിംഗ് എന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മൂന്നംഗ സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. സൗഹൃദം നടിച്ചെത്തിയ ഇവര്‍ യുവതിക്ക് മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കരുതെന്നും സംഘം ഭീഷണിപ്പെടുത്തി. എന്നാല്‍ തന്നെ ഉപദ്രവിച്ചവരെ കണ്ടെത്തണമെന്ന യുവതിയുടെ ഉറച്ച നിലപാടാണ് പ്രതികളെ കണ്ടെത്താന്‍ സാഹായകമായത്.
ഡല്‍ഹി പോലീസിന് പരാതി നല്‍കിയെങ്കിലും യുവതി സ്വന്തം നിലയ്ക്ക് അന്വേഷണം തുടര്‍ന്നു. ഈ അന്വേഷണത്തിന്റെ ഫലമായാണ് പ്രതിയെ ഫേസ്ബുക്ക് വഴി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button