Latest NewsNewsGulf

പ്രവാസി വ്യവസായികളെ കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത്

ജിദ്ദ: പ്രവാസി വ്യവസായികളെ പുകഴ്ത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസനത്തിന് വേണ്ടിയും ക്ഷേമത്തിന് വേണ്ടിയും അഹോരാത്രം പരിശ്രമിച്ചുട്ടുണ്ടെന്നും അതിന്റെ മാറ്റങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോഴിക്കോട് എയര്‍പോര്‍ട്ടിന് വേണ്ടി പ്രവാസികള്‍ നല്‍കിയ പ്രോത്സാഹനം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്നും എന്നാല്‍ ഇപ്പോഴത്തെ അതിന്റെ അവസ്ഥയില്‍ ഞാനും ദുഖിതനാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധദരാണെന്നും എന്നാല്‍ കേരളത്തിലെ നിസ്സഹകരണവും നൂലാമാലകളുമാണ് തടസ്സമെന്നും എനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഓ ഐ സി സി വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ജിദ്ദയിലെ മലയാളി വ്യവസായികളുമായി സംഘടിപ്പിച്ച മീറ്റ് വിത്ത് ലീഡര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button