Latest NewsIndia

ബെംഗളൂരുവില്‍ പലയിടത്തും പത ഉയരുന്നു: സുരക്ഷയൊരുക്കാതെ മുഖ്യമന്ത്രി

ബെംഗളൂരു: മഴ ശക്തമായി തുടങ്ങി എന്നതിന്റെ തെളിവായി ബെംഗളൂരുവില്‍ ഐസ് മഴയും പതയും ഉയര്‍ന്നു തുടങ്ങി. പലയിടത്തും ഭീതി പടര്‍ത്തി വര്‍ത്തുര്‍ തടാകം പതഞ്ഞുപൊങ്ങുകയാണ്. എന്നാല്‍, വേണ്ട രീതിയിലുള്ള സുരക്ഷയൊരുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറാകുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഇത് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണെന്നും സിദ്ധരാമയ്യ പറയുന്നു. സംഭവത്തെ നിസാരവത്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പെട്ടെന്നുണ്ടായ മഴയാണ് ഇതുണ്ടാകാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ വലത്തുര്‍, ബലന്തുര്‍, സുബ്രഹ്മണ്യപുര തടാകങ്ങളാണ് പതഞ്ഞുപൊങ്ങുന്നത്.

snowfallഇത് റോഡുകളിലും എത്തിതുടങ്ങി. ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. തടാകത്തില്‍നിന്നു പത കാറ്റില്‍ പറന്നു വാഹനങ്ങളിലും വീടുകളിലുമെത്തുന്നുണ്ട്. വിഷാംശമുള്ള ഈ പത ആരോഗ്യത്തിന് ഗുരുതരവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button