KeralaLatest NewsNews

ഫോൺ കെണി വിവാദം : എ കെ ശശീന്ദ്രനെതിരെ കേസ്

തിരുവനന്തപുരം : ഫോൺ കെണി വിവാദത്തിൽ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസ്. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. ശല്യംചെയ്തു എന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ജൂലായ് 28ന് ശശീന്ദ്രൻ കോടതിയിൽ നേരിട്ട് ഹാജരാവണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ,​ ലൈംഗിക പീഡനം തടയുന്ന വകുപ്പായ 354(എ)​,​ 354(ബി)​,​ സ്ത്രീത്വത്തെ അപമാനിച്ചതിന് 509 വകുപ്പു കൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. 354(എ)​ വകുപ്പ് പ്രകാരം കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാം.

അതേസമയം,​ കേസെടുത്തത് സ്വാഭാവികമാണെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. കേസെടുക്കുന്പോൾ നിയമനടപടികൾ ഉണ്ടാവും. അതിനാൽ കോടതിയിൽ ഹാജരാവേണ്ടി വരുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button